പോത്തൻകോട്.
ഡിവൈഎഫ്ഐ കല്ലുവിള യൂണിറ്റ് പഠനോത്സവം (പടവുകൾ 22) സംഘടിപ്പിച്ചു. സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം വി. എസ് ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രദേശത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം മേഖലാ സെക്രട്ടറി സുഹൈൽ നിർവഹിച്ചു. സിപിഐഎം പോത്തൻകോട് ലോക്കൽ സെക്രട്ടറി അഡ്വ. എസ്. വി സജിത്ത്, സിപിഐഎം കല്ലുവിള ബ്രാഞ്ച് സെക്രട്ടറി വൈശാഖ്, മുൻ ബ്രാഞ്ച് സെക്രട്ടറിമാരായ വിനോദ് കുമാർ, പ്രകാശ് കുമാർ, മോഹനൻ നായർ എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ചു സംസാരിച്ചു. ഗോപികയുട അധ്യക്ഷതയിൽ കൂടിയ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി സുധീഷ് സ്വാഗതവും പ്രസിഡന്റ് നിഖിൽ നന്ദിയും അറിയിച്ചു. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.



