പ്രതിഷേധം പ്രകടനം
തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തും
ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക.
പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക.
ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏരിയിലെ എല്ലാ വാർഡുകളിലും ആഗസ്റ്റ് 03ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.
