‘
പെരുമാതുറ: തണൽ പെരുമാതുറയുടെ ആഭിമുഖ്യത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി പെരുമാതുറയിൽ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങും.
തൊഴിൽപരമായി പ്രാപ്തരാക്കുന്നതിലൂടെ അവരെ സ്വയം പര്യാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലന കേന്ദ്രം തുടങ്ങുന്നത്.
തൊഴിൽ പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിനായി ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 9 മണി മുതൽ പെരുമാതുറ തണൽ സെന്ററിൽ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിലേക്കുള്ള രജിസ്ട്രഷനും മറ്റ് വിശദവിവരങ്ങൾക്കും 7558877307, 04712992114 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
===============
for news details: shaheer 9895545450
