കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു , ഭർത്താവ് ലാലു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന ദമ്പതികൾ ലോറിക്കടിയിൽ പെട്ടാണ് മരിച്ചത്.
