അഞ്ചുതെങ്ങ് : മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം കായലിൽ വീണ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചിറയിൻകീഴ് പൂത്തുറ ക്രൈയിസിസ് നഗർ സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്.
ഇന്ന് 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
