.
16-ാമത് സിഐറ്റിയു ജില്ലാ സമ്മേളനം സെപ്റ്റം: 25, 26 തീയതികളിൽ കാട്ടാക്കടയിൽ വച്ചു നടക്കുന്നു .ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച പതാകദിനമായി ആചരിച്ചു. ആറ്റിങ്ങൽ ഏര്യായിൽ വിവിധ യൂണിയനുകൾ പ്രധാനകേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തി. ആറ്റിങ്ങൽ സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമുവും ചിറയിൻകീഴിൽ ആർ.സുഭാഷും, അഞ്ചുതെങ്ങിൽ സി.പയസും വക്കത്ത് കാരവിള പ്രകാശും, കടയ്ക്കാവൂർ എസ്.സാബുവും, കിഴുവിലത്ത് ജി.വേണുഗോപാലൻ നായരും മുദാക്കൽ ബി.രാജീവും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, വി.വിജയകുമാർ, പി.മണികണ്ഠൻ, എസ്.ചന്ദ്രൻ ,ബി.എൻ.സൈജു രാജ്, വി.ലൈജു ,അനിൽ ആറ്റിങ്ങൽ, ഗായത്രീ ദേവീ, ആർ.പി.അജി, എസ്.രാജശേഖരൻ, റ്റി.ബിജു ആർ.എസ്.അരുൺ എന്നിവർ പങ്കെടുത്തു.19, 20 തീയതികളിൽ ആറ്റിങ്ങൽഅരീന സ്പോർട്സിൽ വച്ചു തൊഴിലാളികളുടെ ഫുഡ്ബാൾ ടൂർണ്ണമെൻ്റ് നടത്തുന്നു.


