അടയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം: ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജി. ജി. ഗിരി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വി. ഷീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ .എസ്.സിബി,.ചെയർ പേഴ്സൺ എസ്.ദീപ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഡി. എം. ഒ. ഡോ .ബിന്ദു മോഹൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്തരും ആശംസകൾ അറിയിച്ചു. ഡോ . ചിന്ത സുകുമാരൻ നന്ദി അറിയിച്ചു.

