നെയ്യാറ്റിൻകര :പെരുമ്പഴുതൂരിൽ പിതാവിനെയും മകളെയും വെട്ടി പരുക്കേൽപിച്ച കേസിൽ രണ്ടാം പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പഴുതൂർ കോട്ടൂർ കടവങ്കോട് കോളനിയിൽ സജീവിനെ ആണ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തത്.
Contents
ഒന്നാം പ്രതിക്കു വേണ്ടി തിരച്ചിൽ നടക്കുകയാണ് . ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേ കോളനി സ്വദേശി വിനോദിനെയും മകളെയും ആണ് വെട്ടി പരുക്കേൽപിച്ചത്.വീട്ടിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.പരിക്കേറ്റവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെയ്യാറ്റിൻകര സിഐ: കെ.ആർ. ബിജു, എസ്ഐമാരായ ആർ. സജീവ്, എസ്. ശശി ഭൂഷണൻ നായർ, ഡി സൈലസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
