.
കലാനികേതൻ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണസംഗമം സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം സംഗമം ഉദ്ഘാടനം ചെയ്തു. മുതിർന്ന നാടകപ്രവർത്തകൻ ഉമേഷ് അനുഗ്രഹക്ക് അഡ്വക്കേറ്റ് എൽ.ആർ മധുസൂദനൻ
ഓണകൈനീട്ടം സമ്മാനിച്ചു. മുതിർന്നകലാ പ്രവർത്തകർക്കും കലാകാരന്മാരായ സ്കൂൾ വിദ്യാർത്ഥികൾക്കും ഓണ കൈനീട്ടം നൽകി.ഡോക്യുമെന്ററി രചയിതാവ് സുജേഷ്.ജി, നീരജ്, സച്ചിൻ എന്നിവർ പങ്കെടുത്തു. ഉദയൻ കലാനികേതൻ നന്ദി പറഞ്ഞു.
