തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്. നായര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലെത്തിച്ച ഗ്രീഷ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്റ്റേഷനില്‍ വെച്ച് അവര്‍ ഛര്‍ദ്ദിച്ചതാണ് റിപ്പോര്‍ട്ട്. ശുചിമുറിയിലെ അണുനാശിനി കഴിച്ചെന്ന് സംശയമുള്ളതായി പൊലിസ് വ്യക്തമാക്കി. ഛര്‍ദ്ദിയെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരിക്കുകയാണ്.
