വെഞ്ഞാറമൂട് : പിരപ്പൻകോട് ഇൻറർ നാഷണൽ നീന്തൽ സമുച്ചയത്തിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കൊല്ലാടിയിൽ ജെയിംസ് വർഗീസാണ് മരിച്ചത് എന്ന് പൊലീസ് നൽകുന്ന വിവരം
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് വർഗ്ഗീസ് ഇവിടെയെത്തി റോഡിന് സമീപം സൈഡിൽ കാർ പാർക്ക് ചെയ്തശേഷം ഡോർ തുറന്നു പുറത്തിറങ്ങുന്നത് തൊട്ടടുത്ത വീട്ടിൽ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.നീന്തൽ കുളത്തിന് സമീപമുള്ള റബതോട്ടത്തിൽ മരത്തിലാണ് വർഗീസിനെ തൂങ്ങിയ നിലയിൽ നാട്ടുകാർ കാണുന്നത്.
തൂങ്ങി നിൽക്കുന്ന മരത്തിന്റെ ചുവട്ടിൽ മൊബൈൽ ഫോൺ ഓൺ ചെയ്തു ഫേസ്ബുക്കിൽ ലൈവ് കൊടുത്ത ശേഷം ആണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലിസിൻ്റെ നിഗമനം.
