ചിറയിൻകീഴ്: മംഗലാപുരം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട അജിത് ഉണ്ണി s/o.പ്രഭാകരൻ, ചരുവിള വീട്, കുറക്കട, കിഴുവിലം എന്നയാളെ ബഹു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജ് അവർകളുടെ ഉത്തരവ് പ്രകാരം തിരുവന ന്തപുരം റൂറൽ SP ശിൽപ D.IPS ന്റെയും ഗുണ്ട ആക്ട് തിരു. റൂറൽ nodal ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് DySP വിജയന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ DySP. G. ബിനു, ചിറയിൻകീഴ് SHO G. B. മുകേഷ്, SI. ശാലു. D. J. SCPO, മണികണ്ഠൻ, ബിനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.2017ൽ മുടപുരം NES ബ്ലോക്ക് ന് സമീപം നിസാറിനെ കൊന്ന കേസിലെ പ്രതിയാണ്. ഏറ്റവും ഒടുവിൽ പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. ജയിൽ മോചിതനായിട്ട് 3മാസം ആയിരുന്നു.സ്റ്റേഷൻ rowdy ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് SHO നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.. അറസ്റ്റ് ചെയ്ത ഇയാളെ 2/11/22ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.2022 വർഷത്തിൽ തിരുവന്തപുരം റൂറൽ ജില്ലയിൽ നിന്ന് 10 പേർക്കെതിരെ ക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിച്ചു.29 ഗു ണ്ടകൾക്കെതിരെ അവരുടെ സഞ്ചലനം നിയന്ത്രിച്ചു കൊണ്ടുള്ള നടപടികളും സ്വീകരിച്ചു.
