തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കരിങ്കൊടിയുമായി യൂത്ത് ലീഗ്. സെക്രട്ടറിയേറ്റില്‍ നിന്ന് മടങ്ങിയ മേയര്‍ക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തുകയായിരുന്നു.
സെക്രട്ടറിയേറ്റില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ പുന്നന്‍ റോഡിലെത്തിയപ്പോഴായിരുന്നു മേയറുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.
പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി. ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, ജനറല്‍ സെക്രട്ടറി ഫൈസ് പൂവച്ചല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അന്‍സാര്‍ കരമന എന്നിവരാണ് കരിങ്കൊടി വീശിയത്.
