നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും റജില ബീവി അവരുടെ കൊച്ചുമകളേയും കയ്യിലെടുത്ത് തൊളിക്കോട്ടേക്ക് പോകാൻ ബസിൽ കയറുമ്പോൾ കൊച്ചുമകളുടെ കഴുത്തിൽ കിടന്ന സ്വർണ മാല വലിച്ച് പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കെടുമ്പ വില്ലേജിലെ ചായക്കടമുക്ക് തെക്കേക്കുളം ഡോർ നമ്പർ 253ൽ നിന്നും തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപം മൈത്രി ഗാർഡൻ ഒളിയത്ത് വിളാകത്ത് വീട്ടിൽ താമസം എം.സുമിത്ര(27)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ എസ്ഐമാരായ റോജാമോൻ, കെ.ആർ.സൂര്യ, എസ്സിപിഓ സി.ബിജു, സിപിഓ സുനിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
