കല്ലറ: ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 6ന് ടാപ്പിങ് ജോലിക്കു പോകുമ്പോഴാണ് സംഭവം. രവീന്ദ്രൻ നായർ നടന്നു പോകുമ്പോൾ പുരയിടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു പുറത്തിറങ്ങിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഇടതു കൈ ഒടിയുകയും തള്ളവിരലിൽ കടിയേൽക്കുകയും ചെയ്തു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Contents
