വെഞ്ഞാറമൂട്: ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പൗഡിക്കോണം സ്വദേശിയായ ബാഹുലേയ പണിക്കർ, ശ്രീജ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംസ്ഥാന പാതയിൽ വാമനപുരം അമ്പലം മുക്കിലാണ് അപകടം നടന്നത്. വാമനപുരത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന കാറും എതിർ ദിശയിൽ വന്ന ടോറസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
