തിരുവനന്തപുരം: സ്പോർട്ട് കൗൺസിൽ അംഗീകൃത ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. കേരളാ സ്പോർട്സ് കൗൺസിൽ അംഗീകൃത കേരള കരാട്ടെ അസോസിയേഷന്റെ ജില്ലാ ഘടകമായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) ൻ്റെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ 3 – 4 തിയതികളിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 500 ൽ പരം കരാട്ടെ താരങ്ങൾ പങ്കെടുത്തു ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ ഉത്ഘാടനം ചെയ്തു. ജില്ലാ ഒളിംബിക് അസോസിയഷൻ ജനറൽ സെക്രട്ടറി വിജുവർമ്മ മുഖ്യപ്രഭാഷണം നടത്തി കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ആർ സുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സമ്പത്ത്, ട്രഷറർ ജോതിനാഥ്, സെക്രട്ടറി കാട്ടക്കട സുരേഷ്, വൈ. പ്രസിഡന്റ് മാരായ അക്ബർഷാൻ, ഷിജു എം ഹബീബ്,ജോ: സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി ജി ആർ മനോജും ജില്ലാ ഒളിംബിക്ക് അസോസിയേഷൻ നിരീക്ഷകനായി സനോഫറും പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ഡിസംബർ 28, 29 തിയതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
