പെരുമാതുറ : പിണറായി സർക്കാറിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ വിശ്വാനാഥൻ നായർ നയിക്കുന്ന വാഹന പ്രചരണ ജാഥ ആരംഭിച്ചു.പിൻവാതിൽ നിയമനത്തിലും വിലകയറ്റത്തിനും ക്രമസമാധാന തകർച്ചക്കുമെതിരെ സർക്കാറിനെ കുറ്റവിചാരണ ചെയ്യുന്നതിനാണ് ജാഥ സംഘടിക്കുന്നത്. 2 ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ ആദ്യ ദിനയാത്ര പെരുമാതുറയിൽ നിന്നും ആരംഭിച്ചു.പെരുമാതുറ ജംഗ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക കൈമാറി കൊണ്ട് ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പെരുമാതുറയിൽ നിന്നും ആരംഭിച്ച ജാഥ വൈകിട്ട് 6 ന് മണനാക്കിൽ സമാപിക്കും. നാളെ അവനവഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ജാഥ ശാർക്കര ജംഗ്ഷനിൽ സമാപിക്കും. സമാപനം സമ്മേളനം ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സംസ്ഥാന വ്യാപകമായി സർക്കാറിനെതിരെ നടത്തിയ പൗരവിചാരണയുടെ ഭാഗമായാണ് ബ്ലോക്ക്തലങ്ങളിൽ ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ രണ്ടാം വാരം കെ.പി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയൽ സമരവും നടക്കും. പെരുമാതുറയിൽ നടന്ന യോഗത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോഷി ഭായ് അധ്യക്ഷനായി. മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ്, എം ജെ ആനന്ദ്, ബി.എസ് അനൂപ്,ജെ.ശശി, പ്രസന്നൻ, സുനിൽ പെരുമാതുറ, പഞ്ചായത്തംഗം അൻസിൽ അൻസാരി,ഷമീർ കിഴുവിലം ഐ.എൻ ടി.യു.സി നേതാക്കളായ നാസ് ഖാൻ, താജിർ തോപ്പിൽ,തൗഫീഖ്, സുൾഫി തുടങ്ങിയവർ പങ്കെടുത്തു.
