കടക്കാവൂർ: നിലയ്ക്കാമുക്ക് ജംഗ്ഷനിൽ വച്ച് കടയ്ക്കാവൂർ വില്ലേജിൽ ശാസ്താം നടക്ക് സമീപം പിറക്കറി പുത്തൻവീട്ടിൽ വിശ്വനാഥൻ മകൻ 53 വയസ്സുള്ള സുനിൽകുമാറിന് കുത്തി പരിക്കേൽപ്പിച്ച പ്രതിയെയാണ് കടക്കാവൂർ പോലീസ് പിടികൂടിയത്. പുതുവർഷത്തിൽ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിനുള്ള വിരോധത്തിലാണ് സുനിൽകുമാറിനെ പ്രതിയായ കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ കുമാർ എന്ന ചപ്രകുമാർ(45)നെ നിലയ്ക്കാമുക്ക് ജംഗ്ഷനിൽ വച്ച് ഇടിക്കട്ട കൊണ്ട് ഇടി ക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. സാരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്രകുമാർ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്. കടയ്ക്കാവൂർ ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ് പി ശില്പ ഐപിഎസ്, വർക്കല ഡിവൈഎസ്പി,പി. നിയാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് സബ് ഇൻസ്പെക്ടർ ദീപു എസ് എസ്. എ എസ് ഐ രാജീവ് സി പി ഓ മാരായ ശ്രീഹരി.സുജിൽ. അനിൽകുമാർ. എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
