ആറ്റിങ്ങൽ: ആറ്റിങ്ങൽ കോർട്ട് സെന്ററിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സബ് ജഡ്ജ് നോബിൾ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ. ഷഹീർ ദേശീയ പതാക ഉയർത്തി, ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് അംഗങ്ങൾ റിപ്പബ്ലിക്ക് ദിന പ്രീതിജ്ഞ എടുത്തു. ഫാമിലി കോർട് ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് മജിസ്ട്രേറ്റുമാരായ സജിനി, ഷെറിൻ, അപർണ, മുൻസിഫ് സന്തോഷ് കുമാർ, മുൻസിപ്പൽ ചെയർ പേഴ്സൺ കുമാരി, പോക്സോ പ്രോസിക്യൂട്ടർ മുഹ്സിൻ, മജിസ്ട്രേറ്റ് ട്രെയിനി അരവിന്ദ്, ക്ലാർക്ക് അസോസിയേഷന് വേണ്ടി ജയചന്ദ്രന് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വെള്ളല്ലൂർ ജയകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വ. ദീപ നന്ദിയും പ്രകാശിപ്പിച്ചു.
