അഞ്ചുതെങ്ങ് : കോസ്റ്റൽ പോലീസും അഞ്ചുതെങ്ങ് ഹോമിയോ ഡിസ്പെൻസറിയുടെയും , രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ
സൗജന്യ ഹോമിയോ, രക്തസമ്മർദ്ദ, പ്രമേഹ രോഗനിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽവച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ രക്തസമ്മർദ്ദ, പ്രമേഹ രോഗനിർണയവും മെഡിസിൻ വിതരണവും നടന്നു.
അഞ്ചുതെങ്ങ് കോസ്റ്റ്ൽ പോലീസ് എസ്എച്ച്ഒ കണ്ണൻ കെ യുടെ അധ്യക്ഷതയിൽ ചേർന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.
ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി, ജൂഡ്, ബീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഞ്ചുതെങ്ങ് പോലീസ് എസ് എച്ച് ഒ ചന്ദ്രദാസ്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ രാഹുൽ, ജോയ്, റോയ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സിപിഒ കിരൺ നന്ദിയും ഹോമിയോ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാരായ ആൻസി മോൾ, വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വവും നൽകി. നിരവധിപേർ, സൗജന്യ മെഡിക്കൽ ക്യാമ്പിൽ ചികിത്സതേടി എത്തി.





