ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐയിൽ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെയുള്ള എസ്എഫ്ഐ അക്രമം പ്രതിഷേധാർഹം. ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ നശിപ്പിക്കുകയും കൊട്ടി കലാശത്തിനിടയിൽ എഐഎസ്എഫ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത്തരം ഫാസിസ്റ്റ് ശൈലികൾ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനം എന്ന അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഭൂഷണമല്ല എന്ന് എഐഎസ്എഫ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഗോപിച്ചന്ദ് സെക്രട്ടറി സഫ്ദിർ മുഹസിൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു
