കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻറെ 57-ാo സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ വാർഷിക സമ്മേളനം നടന്നു. കെജിഒഎ ആറ്റിങ്ങൽ ഏരിയയുടെ 35ാം വാർഷിക സമ്മേളനം ഫെബ്രുവരി 23നു റോയൽ ഹാളിൽ വച്ച് നടന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുഞ്ഞി മമ്മു പറവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റാർലി .ഒ .എസ് എസ്.ജയറാം തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു എസ്.ജയറാമിനെ പ്രസിഡന്റായും സെക്രട്ടറിയായി സ്റ്റാർലി ഒ എസ് നെയും സുധാ ശങ്കർ .ആർ നെ ട്രഷററായും തിരഞ്ഞെടുത്തു.
