കെഎസ്ആർടിസി, ബജറ്റ് ടൂറിസം സെല്ല്, കൊല്ലം യൂണിറ്റിൽ നിന്നും മാർച്ച് മാസം നാലിന് രാവിലെ 05.00 മണിക്ക് പുറപ്പെട്ടു രാത്രി 10.30 ന് തിരികെ എത്തും വിധം ഗവി യാത്ര ക്രമീകരിച്ചിരിക്കുന്നു. അഞ്ചു ഡാമുകളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് പാഞ്ചാലിമേട്ടിൽ എത്തിച്ചേരുന്ന ഈ യാത്രയിൽ എൻട്രി ഫീസ് ഉച്ചഭക്ഷണം ബോട്ട് യാത്ര എന്നിവ ഉൾപ്പെടെ 1650 രൂപയാണ് ഒരാൾക്ക്.
07.03.2023 ൽ രാവിലെ 10.00 മണിക്ക് ലോ ഫ്ലോർ എസി ബസ്സിൽ കൊച്ചിയിലെത്തി, രാത്രി 12.30ന് തിരികെ എത്തുന്ന തരത്തിൽ അഞ്ചുമണിക്കൂർ കപ്പൽ യാത്ര ഒരുക്കിയിരിക്കുന്നു. മുതിർന്നവർക്ക് 3500 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1800 രൂപയുമാണ് നിരക്ക്. തൽസമയ സംഗീതം, നൃത്തം, ബൂഫേ ഡിന്നർ, മ്യൂസിക് വിത്ത് അപ്പർ ഡക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, വിഷ്വലൈസിംഗ് ഇഫക്ട് എന്നീ സവിശേഷതകളോട് ആണ് കപ്പൽ യാത്ര.
11.03.2023 ൽ ആലപ്പുഴ കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചിരിക്കുന്നു. എസി ലോഫ്ലോർ ബസ്സിൽ രാവിലെ ആറുമണിക്ക് പുറപ്പെട്ട കുമരകത്തെത്തി. 11 മണിമുതൽ വൈകിട്ട് നാലുമണിവരെ ഹൗസ് ബോട്ട് യാത്ര. ഉച്ചഭക്ഷണം, വെൽക്കം ഡ്രിങ്ക്, ചായ എന്നിവ ഉൾപ്പെടെ 1450 രൂപയാണ് ഒരാളുടെ നിരക്ക്.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും
+91 9496675635
+919447721659
