ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ആർ. സി നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ ഇലയുടെ സമാപന സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ ഗവ.എൽ.പി.എസ് മുള്ളറം കോടി ൽ സംഘടിപ്പിച്ചു. ജില്ല പ്രോജക്ട് ഓഫീസർ ശ്രീകുമാരൻ സാർ പ്രകൃതി പാഠ പഠനത്തിലൂടെ കുട്ടികളിൽ സാമൂഹ്യ നന്മ വളർത്തിയെടുക്കാൻ കഴിയുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഇലയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ രണ്ടു പുസ്തകങ്ങൾ ഇലകൾ പച്ച പൂക്കൾ മഞ്ഞ എന്ന കവിതാ പ്പതിപ്പും ഇളം വെയിൽക്കാഴ്ചകൾ എന്ന യാത്രാവിവരണവും ചടങ്ങിൽ ആറ്റിങ്ങൽ ബി.ആർ.സി യിലെ ബ്ലോക്ക് പ്രോജക്ട് ഓഫീസർ സജി.പി പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻമാവിൻ മൂട് ശശിസാർ കുട്ടികളുടെ സർഗ സൃഷ്ടികൾ വായിച്ച് കുട്ടികളുമായി സംവദിച്ചു.എച്ച് എം സുനിതാ ബീഗം റ്റീച്ചർ. SMC ചെയർമാൻ ജിജു. യു.എസ്., ക്ലസ്റ്റർ കോ ഓർഡിനേറ്റർ മോളി, സ്റ്റാഫ് സെക്രട്ടറി ഗീതു പി.ജി. വിദ്യാർത്ഥി പ്രതിനിധികളായ അഭിരാം , രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഫീൽഡ് ടിപ്പിനായി തെരഞ്ഞെടുത്ത കുണ്ടുമൻ കാവിന്റെ ഡോക്യുമെന്ററി പ്രദർശനവും നടന്നു.

