കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിൽപ്പനക്കും,സ്വകാര്യ വൽക്കരണത്തിനും, വഞ്ചനക്കുമെതിരെ ആറ്റിങ്ങൽ എൽ ഐ സി ഓഫീസിനു മുന്നിൽ ഡിവൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറിയുമായ സി.ജി. വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അനസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജുൻ,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഉണ്ണിമോൻ,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുഖിൽ,അഖിൽ, പ്രശാന്ത്,അജിൻപ്രഭ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.



