ആറ്റിങ്ങൽ.അറവ് ശാലയിൽ അറവിനായി എത്തിച്ച പശുവിന്റെ കിടാവിനെ രക്ഷപെടുത്തി
ആറ്റിങ്ങൽ മുൻസിപ്പൽ മാർക്കറ്റിൽ കശാപ്പിനായി കൊണ്ട് വന്ന കിടാവിനെയാണ് ബി.ജെ.പി നേതാക്കൾ ഇടപ്പെട്ട് രക്ഷപ്പെടുത്തിയത്. പശുവിനേയും ഒപ്പം 15 ദിവസം പ്രായമുള്ള കിടാവിനെയും കശാപ്പിനായി കൊണ്ട് വന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബി.ജെ. പി നേതാക്കൾ കിടാവിനെ വില കൊടുത്ത് വാങ്ങുകയായിരുന്നു.. തുടർന്ന് ആറ്റിങ്ങൽ പോലീസും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിനടത്തിയ പരിശോധനയിൽ പശുവിന് രോഗമുണ്ടെന്ന് കണ്ടെത്തി. .അധികൃതർ വിവരം അറിയിച്ചതിനെ തുടന്ന്തുടർന്ന് പശുവിന്റെ ഉടമസ്ഥൻ സ്ഥലത്ത് എത്തി ഇതിനെ തിരികെ കൊണ്ട് പോയി ഉടമസ്ഥനോടൊപ്പം കിടാവിനെ കുടി വിടുന്നതിൽ വിശ്വാസമില്ലാത്തതിനെ തുടർണ് കിടാവിനെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകൻ വിലക്ക് വാങ്ങി’ മണ്ഡലം പ്രസിഡൻ്റ് എസ്.സന്തോഷ് വക്കം അജിതിന് കിടാവിനെ കൈമാറുകയും ഇതിനെ വളർത്തുവനായി ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലേക്ക് കൊണ്ട് പോയി.


