ചിറയിൻകീഴ്: ചിറയിൻകീഴ് പടനിലം ഗവ. എൽ പി എസിന്റെ 115ാം വാർഷികാഘോഷവും പഠനോത്സവവും മികവ് പ്രദർശനവും 2023 മാർച്ച് 21 ചൊവ്വാഴ്ച നടത്തുകയുണ്ടായി. എസ് എം സി ചെയർമാൻ മണികണ്ഠൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സി എൽ രജീഷ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. വാർഷികാഘോഷ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷും പഠനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി മുരളി നിർവഹിച്ചു. കുട്ടികൾക്കുള്ള സമ്മാന ദാനം എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ ദിനേശ് സാർ നിർവഹിച്ചു. മുൻ ബി പി സി സജി, മുൻ എച്ച് എം സുനി, സി ആർ സി കോർഡിനേറ്റർ സജിത, ഉമാമഹേശ്വരൻ, രഘു ആശാരി, സി എസ് രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രീജ നന്ദി ആശംസിച്ചു. മദ്ധ്യവേനലവധിക്കാലത്തെ കുട്ടികൾക്കുളള 5 Kg അരിയുടെ വിതരണോദ്ഘാടനവും ആർ സുഭാഷ് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പഠനോത്സവവും അരങ്ങേറി.
