പെരുമാതുറ സ്നേഹതീരം കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.പെരുമാതുറ മേഖലയിൽ സ്നേഹതീരം നടത്തിയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സർവേയുടെ അടിസ്ഥാനത്തിൽ കുടുംബബന്ധങ്ങളുടെ ശൈതില്യം പെരുമാതുറ മേഖലയിൽ താരതമ്യേനെ കൂടുതലാണെന്ന് കണ്ടെത്തിയതിനാൽ പ്രശന പരിഹാരത്തിന്റെ ആദ്യ പടിയായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
പ്രശസ്ത ഫാമിലി കൗൺസിലർ ഡോ:ജൗഹർ മുനവ്വർ ക്ലാസ്സിനു നേതൃത്വം നൽകി.ക്ലാസ്സിനു ശേഷം സംശയങ്ങൾക്ക് മറുപടിയും നൽകി. സ്നേഹതീരം വൈസ് പ്രസിഡന്റ് നസറുള്ളയുടെ അധ്യക്ഷതയിൽ പെരുമാതുറ സെൻട്രൽ ജമാഅത് ഹാളിൽ നടന്ന പരിപാടി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ വാഹിദ് ഉത്ഘാടനം നിർവഹിച്ചു.
സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സകീർ ഹുസൈൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു കമറുദ്ദീൻ നന്ദിയും പറഞ്ഞു.
