വർക്കല: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വെട്ടൂർ കുഴിവിള വീട്ടിൽ സ്വദേശി പൂട എന്ന ഷംനാദാണ് (35) പിടിയിലായത്.കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടുമൂല സ്വദേശി അസിം, അയിരൂർ കോവൂർ സ്വദേശി ശങ്കരൻ എന്ന അജിത്ത് എന്നിവർ നേരത്തേ പിടിയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞതും പിടികൂടിയതും.2022 ഡിസംബർ 13 ന് പുലർച്ച ഒന്നരയോടെയാണ് വർക്കല ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്തുകയറിയത്. ഔട്ട്ലെറ്റ് മാനേജർ ക്യാബിന് സമീപത്ത് സൂക്ഷിച്ച, 50340 രൂപ വിലവരുന്ന 31 കുപ്പി മുന്തിയ ഇനം വിദേശനിർമിത മദ്യമാണ് സംഘം മോഷ്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
