ചിറയിൻകീഴ്: വീട്ടമ്മയെ നഗ്ന ചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കിഴുവിലം പറയത്തുകോണം മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ശശിധരൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീകാന്ത് (35) നെ യാണ്. ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ യുവതിയുമായി പരിചയത്തിൽ ആവുകയും അവരുടെ ഫോട്ടോകൾ എടുത്ത ശേഷം ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ യുവതിയിൽ നിന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തി 20 പവൻ സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുയും ചെയ്തു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണ്ണങ്ങൾ തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റർനെറ്റ് വഴി യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും യുവതിയുടെ ഭർത്താവിന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറൽ എസ് പി ശില്പ ഡി ഐ പി എസ്ന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ കേസിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ടി ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ് എച്ച് ഒ ജി ബി മുകേഷ്, എസ് ഐ അനൂപ് എം എൽ എസ് ഐ മനോഹർ, സി പി ഒ മാരായ ബിനു, അഹമ്മദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ജെ എഫ് സി സി കോടതി റിമാൻഡ് ചെയ്തു.
