ചിറയിൻകീഴ്:ചിറയിൻകീഴിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ശാർക്കര
ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ
മിക്സഡ് സ്കൂളാക്കുന്നു.
ഇതുവഴി ഇനി ഇവിടെ പെൺകുട്ടികൾക്ക് കൂടി പഠിക്കാനുള്ള അവസരം ഉണ്ടാകും.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആണ് ഇവിടെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം പഠിക്കാൻ കഴിയുക.
സംസ്ഥാനത്തെ മികവുറ്റ വിദ്യാഭ്യാസ ശൃംഖലയായ നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൻറെ കീഴിലുള്ള ശ്രീ ചിത്തിര വിലാസം
എൽ പി എസ് ,
ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ ശാരദ വിലാസം ഗേൾസ് ഹൈസ്കൂൾ
എന്നീ വിദ്യാലയ കേന്ദ്രങ്ങൾക്ക് സമീപമാണ് ശ്രീചിത്തിര വിലാസം ബോയ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു നൂറ്റാണ്ടോളം
പ്രൗഡ പാരമ്പര്യമുള്ള വിദ്യാലയമാണ് ഇത്. പദ്മഭൂഷൻ പ്രേം നസീർ, നാടകാചാര്യൻ ജി.ശങ്കരപ്പിള്ള , പത്മശ്രീ ഭരത് ഗോപി , ചലച്ചിത്ര നിർമാതാവ് ശോഭന പരമേശ്വരൻ നായർ, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ,ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ ,മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ , വി. ജോയി എം എൽ എ തുടങ്ങിയവർ പഠിച്ചത് ഇവിടെയാണ്.
നിലവിൽ ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിൽ
ആയിരത്തോളം വിദ്യാർത്ഥികൾ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നുണ്ട്.
ഇതിനു സമീപത്തായി പെൺകുട്ടികൾക്ക് മാത്രമായുള്ള ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ട്. ഇതിനുപുറമെയാണ് ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിൽ
കൂടി പെൺ കുട്ടികൾക്ക് പഠിക്കാനായി അവസരം ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം ഇതിൻറെ പ്രഖ്യാപനം സ്കൂൾ സംയുക്ത പിടിഎ യോഗത്തിൽ നടന്നു.
അറിയാം…
ഒരു നൂറ്റാണ്ട്
പിന്നിട്ട ചരിത്രം
തിരുവിതാംകൂർ മഹാരാജാവ് ശ്രീ സ്വാതിതിരുനാൾ 1834 ൽ പണ്ടകശാല യിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. എന്നാൽ താലൂക്ക് ആസ്ഥാനം ആറ്റിങ്ങലിലേക്ക് മാറ്റിയതി ലൂടെ ചിറയിൻകീഴ് കാർക്ക് വിദ്യാഭ്യാസം അന്യമായി. തുടർന്ന് 1907 ൽ ചിറയിൻകീഴിൽ തുടങ്ങിയ മലയാളം സ്കൂൾ 1910 ൽ നാലാം സ്റ്റാൻഡേർഡ് വരെയായി. 1917 ൽ ശ്രീ എം പി പരമേശ്വരൻ പിള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. ആദ്യ രണ്ടു മൂന്നു വർഷക്കാലം വെട്ടത്തുവിള എന്ന സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലം താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ ഉൾപ്പെട്ടിരുന്നു.
അതിനുശേഷം അദ്ദേഹത്തിൻറെ തറവാട്ടു വീട്ടിലെ അടച്ചൂട്ടു പുരയിലേക്ക് ഈ സ്ഥാപനം മാറ്റം ചെയ്തു.ഈ വിദ്യാലയത്തിൽ പ്രിപ്പറേറ്ററി ഫോം, ഫോം 2,ഫോം 3 എന്നീ ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. ആദ്യ ഹെഡ്മാസ്റ്റർ യശശരീരനായ പാലവിള ശ്രീ ആർ മാധവൻ പിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി ഡോക്ടർ ശങ്കരപ്പിള്ള ആയിരുന്നു. അദ്ദേഹം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ഡയറക്ടറായിരുന്നു. 1938 നോടനുബന്ധിച്ച് ഒരു അധ്യാപക പരിശീലന കേന്ദ്രവും കൂട്ടിച്ചേർത്തു. 1945 ൽ ഇംഗ്ലീഷ് സ്കൂളായി ഉയർത്തി.എം പി കൃഷ്ണ പിള്ള ബി .എ. എൽ .ടി ആയിരുന്നു ഹെഡ്മാസ്റ്റർ.
1960 ൽ അധ്യാപക പരിശീലന കേന്ദ്രവും എൽപിഎസും നിലനിർത്തുകയും ചെയ്തു .1961 ൽ ഗവൺമെൻറ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിര വിലാസം ബോയ്സ്,ശ്രീ ശാരദ വിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ൽ ശ്രീ എം.ആർ. രവീന്ദ്രനാഥൻ പിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻഡറി അനുവദിക്കുകയും ചെയ്തു. നിർമ്മാണ രംഗത്തും വിദ്യാഭ്യാസ രംഗത്തും സജീവ സാന്നിധ്യമായ ശ്രീ.പി. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ്) പാലവിള കുടുംബങ്ങളിൽ നിന്നും 2010 ജൂലൈ മാസം പത്താം തീയതി ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയുണ്ടായി. ഇപ്പോൾ നാലായിരത്തിലധികം വിദ്യാർഥികളും 162 ലധികം അധ്യാപകരും അനധ്യാപകരും കൂടാതെ ഇതര ജീവനക്കാരായി നാല്പതിലധികം പേരും പ്രവർത്തിക്കുന്നു
സ്കൂളിന്റെ പ്രത്യേകതകൾ…
1) കുട്ടികൾക്ക് സൗജന്യ പാഠ പുസ്തകം
2) സൗജന്യ യൂണിഫോം
3) ഉച്ചഭക്ഷണം
4) പാൽ
5) മുട്ട /പഴം
6) സ്പെഷ്യൽ അരി
വിദ്യാർത്ഥികൾക്ക്ഗ്രേസ് മാർക്ക് നേടാൻ വിവിധ പദ്ധതികൾ
7)എസ് പി സി
8)എൻ സി സി
9)എൻ എസ് എസ്
10)സ്കൗട്ട് & ഗൈഡ്
11)ജൂനിയർ റെഡ് ക്രോസ്സ്
12)ലിറ്റിൽ കൈറ്റ് .
കായിക, ആരോഗ്യ രംഗത്ത് തിളങ്ങാൻ
മികച്ച മാർഗങ്ങൾ
13)”ശ്രദ്ധ “പരിശീലനം
14) തൈക്കോണ്ട പരിശീലനം
കലാമേളകൾ
കായിക മേളകൾ
15) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം
സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
ജില്ലാതല കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള
ഉറുദു, അറബിക്ക്
എല്ലാം പഠിക്കാം ..
മിടുക്കരാകാം
LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം
UP, HS ,HSS തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവസരം
16) 5ാം ക്ലാസ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം
17) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ’
18) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ
19) വിദ്യാരംഗം കലോത്സവം
കൂടെയുണ്ട് കുട്ടികൾക്ക്
സ്കോളർഷിപ്പിന്റെ സഹായം
20) LP തലത്തിൽ LS S സ്കോളർഷിപ്പ്
LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്
21) യു പി തലത്തിൽ USS സ്കോളർഷിപ്പ്
22) യു പി തലത്തിലും ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംസ്കൃതം സ്കോളർഷിപ്പ്
23) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന സംസ്കൃതം സ്കോളർഷിപ്പുകൾ
24) സുഗമ ഹിന്ദി പരീക്ഷ
25) ന്യൂമാത് സ് ഗണിതം പരീക്ഷ
26) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്
27) ഹിന്ദു OBC സ്കോളർഷിപ്പ്
28) ഹിന്ദു OEC സ്കോളർഷിപ്പ്
29) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്
30 ) SC /ST ലംസന്റ് ഗ്രാന്റ്
31) BPL ഗേൾസ് സ്കോളർഷിപ്പ്
32) സ്നേഹപൂർവ്വം ധനസഹായം
33) വിവിധ മത്സര പരീക്ഷകൾ ‘
34 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ
35) കമ്പ്യൂട്ടർ പഠനം
36) വാഹന സൗകര്യം
37) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ
കൃത്യമായ അച്ചടക്കം
കരുത്തുറ്റ അധ്യാപകർ
38) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും
39) അധ്യാപക പരിശീലനങ്ങൾ
40) അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
42 അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം
43) വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു
ഇവിടെയില്ല
കൊല്ലുന്ന ഫീസ്
45) സ്പെഷ്യൽ ഫീസ് ഇല്ല
46 ) ട്യൂഷൻ ഫീസ് ഇല്ല
47) അഡ്മിഷൻ ഫീസ് ഇല്ല
48) ഡോണേഷൻ ഇല്ല
49) തികച്ചും സൗജന്യ വിദ്യാഭ്യാസം
50) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യാസം
