കിളിമാനൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിള വീട്ടിൽ മനുവാണ് (26) കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വിവാഹവാഗ്ദാനം നൽകി പ്രതിയുടെ വീട്ടിലെത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Contents
