വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ മുറ്റത്ത് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. മാലപൊട്ടിച്ച കേസിൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് സ്റ്റേഷൻ വളപ്പിൽ നിന്ന് ബൈക്ക് കവർച്ച ചെയ്തത്.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മാസ്ക് ധരിച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഒരാൾ ബൈക്ക് ഉരുട്ടി പുറത്തേക്ക് പോകുമ്പോൾ മറ്റൊരാൾ റോഡിൽ നിന്ന് പരിസരം വീക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിഴിഞ്ഞം ബസ് സ്റ്റാൻഡ് ഭാഗത്തേക്കാണ് ബൈക്ക് കൊണ്ടുപോയത്.
Contents
