. സേവനം ജീവിത വ്രതമാക്കിയ തങ്ങളുടെ പ്രിയപ്പെട്ട അസോസിയേഷൻ അംഗത്തിന്റെ . നിത്യസ്മരണയ്ക്കായി ഒരു വികസന സംരംഭം ഒരുക്കി ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ് സഅസോസിയേഷൻ മാതൃകയാകുന്നു. 2023 മെയ് മാസത്തിൽ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടായ അഗ്നിബാധ തടയുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ സ്മരണാര്‍ത്ഥമാണ് കൃഷ്ണപുരം റസിഡന്റ് സ് അസോസിയേഷന്റെ അഭിമുഖത്തില്‍ എൽ എം എസ് ജംഗ്ഷൻ കേന്ദ്രമായി കൃഷ്ണപുരം രഞ്ജിത്ത് മെമ്മോറിയൽ കരിയർ ഡെവലപ്മെന്റ് സെന്റർ എന്ന പേരില്‍ ഒരു സൗജന്യ പഠന കേന്ദ്രം ആരംഭിക്കുന്നത്. മത്സര പരീക്ഷകൾക്ക് സുഹൃത്തുക്കളെ സജ്ജരാക്കുന്നതിൽ അതീവ തത്പരനായിരുന്നു രഞ്ജിത് എന്നതിനാലാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ സ്മരണികയെന്ന നിലയിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ‘ ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെന്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്ക് അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ സജ്ജരാക്കുകയും ലക്ഷ്യ ബോധമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സൗജന്യ പഠന കേന്ദ്രം ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം 2023 ഒക്ടോബർ ഒന്നിന് ബഹുമാനപ്പെട്ട ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവ്വഹിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് നിസ്വാർത്ഥനും സേവന തത്പരനുമായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇന്നത്തെ യുവാക്കൾ അദ്ദേഹത്തെ മാതൃകയാക്കണമെന്നും ഒ എസ് അംബിക പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇത്തരമൊരു സേവന സംരംഭം ആരംഭിച്ച കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷനെ എം എൽ എ ഹൃദയപൂർവ്വം അഭിനന്ദിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍, കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് വി. വേണു കുമാര്‍ സ്വാഗതം പറഞ്ഞു. അമര്‍ ഹോസ്പിറ്റലിന്റെ ഡയറക്ടർ ഡോ പി രാധാകൃഷ്ണന് നായർ, വാര്‍ഡ് മെമ്പര്‍ മാരായ ശാന്ത കുമാരി, സുജി അസോസിയേഷന്, സെക്രട്ടറി രഞ്ജിത്ത്, അജന്തൻ നായർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജാകുമാരി എന്നിവര്‍ സംസാരിച്ചു. തുടർന്ന്, പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കർ വേണു പരമേശ്വർ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
