പനവൂർ : പനവൂരിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി. ബിൽ കളക്ഷൻ ഓഫീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കുന്നിൽ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തിൽനിന്ന് അധികൃതർ പിന്നോട്ടുപോകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഡി.സി.സി. അംഗങ്ങളായ എസ്.എൻ.പുരം ജലാൽ, വി.എസ്.പ്രവീൺ, പനവൂർ രാജശേഖരൻ, സി. അപ്പുക്കുട്ടൻ നായർ, ലാൽ വെള്ളാഞ്ചിറ, തോട്ടുമുക്ക് റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു
