January 15, 2026

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് എന്നീ സ്ഥലങ്ങളിലാണ് ഒഴിവുള്ളത്. 18 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്കും പ്രീഡിഗ്രി/പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ദി ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്തതുമായ 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന് ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 28 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകള്‍ തുടങ്ങിയവ അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ടോ /തപാല്‍ മുഖേനയോ നവംബര്‍ ആറ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണെന്നും അക്ഷയ പ്രോജക്ടിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് അക്ഷയ വെബ്‌സൈറ്റായ www.akshaya.kerala.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2334070, 2334080.

Leave a Reply

Your email address will not be published. Required fields are marked *