ചിറയിൻകീഴ് . ഗവൺമെന്റ് യുപിഎസ് കിഴുവിലത്ത് കേരള ക്വിസ് മത്സരം നാളെ നവംബർ ഒന്ന് രാവിലെ 9.30 ന് നടക്കും
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എൽ പി,യൂ പി, സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരമാണ് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നത്. രാവിലെ 9 .30ന് ആറ്റിങ്ങൽ എം. പി.അടൂർ പ്രകാശ് പരിപാടി ഉദ്ഘാടനം നിർവഹിക്കും.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം മുഖ്യപ്രഭാഷണം നടത്തും. രണ്ടുമണിക്ക് നടക്കുന്ന യോഗത്തിൽ ചിറയിൻകീഴ് എംഎൽഎ വി ശശി സമ്മാന ദാനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
