കേരളത്തിൻ്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങളെ തകർക്കുന്നതിനു വേണ്ടി കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും നല്കാതെ സാമ്പത്തിക ഉപരോധം ശൃഷ്ടിച്ചിരിക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കണമെന്ന്
കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) 19-ാമത് ആറ്റിങ്ങൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആർ.ശ്രീകുമാർ നഗറിൽ ( എസ്ഡി ബാലൻ സ്മാരക ഹാൾ, ആറ്റിങ്ങൽ ) വച്ച് നടന്ന ബ്രാഞ്ച് സമ്മേളനം സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരുൺ സി.പി. അധ്യക്ഷനായി.ജയകുമാർ ആര് പ്രവർത്തന റിപ്പോർട്ടും റിയാസ് എം . കെ.വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനിൽ ടി. സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫിറോസ് മറുപടിയും പറഞ്ഞു. സംസ്ഥാന ട്രഷറർ ഷാജി ഒ ആർ, ജില്ലാ സെക്രട്ടറി മനൂഷ് എം ആർ, ജില്ലാ പ്രസിഡന്റ് അജയകുമാർ പി എസ്, ജില്ലാ ട്രഷറർ മനോജ് വി . എം മുൻ ജന. സെക്രട്ടറി പി ശശിധരൻ നായർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ ബ്രാഞ്ച് ഭാരവാഹികൾ ആയി സനിൽ എസ് (പ്രസിഡന്റ് ) റിയാസ് എം . കെ(സെക്രട്ടറി ), സൂര്യ ജി നായർ (ട്രഷറർ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
