.
അഴൂര്‍ പഞ്ചായത്തിലെ
152-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം നടത്തി.
ഇന്ദിരാഗാന്ധിയുടെ ഗരീബി ഹടാവോ (ദാരിദ്ര്യത്തെ അകറ്റു) എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നൂറു കുടുംബങ്ങൾക്ക് ധാന്യ കിറ്റുകള്‍ നല്‍കുകയും, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, ദേശീയ ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ കുമാരി നിഖിലക്കും ഉപഹാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തുകൊണ്ട് മുന്‍ പ്രധാനമന്ത്രിക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ
കെ.ഓമന അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍
കോൺഗ്രസ് നേതാക്കളായ അഴൂർ വിജയൻ, എസ്.ജി അനില്‍കുമാര്‍,
അബൂഷഹുമാൻ, അജിത, അഴൂർ രാജു, ചന്ദ്രസേനൻ, സതികുമാർ തുടങ്ങിയവർ സംസാരിച്ചു.
