തിരുവനന്തപുരം.
നിയമങ്ങൾ നിലവിലുണ്ടെങ്കിലും മയക്കുമരുന്നിന്റെയും അനധികൃത വ്യാജമദ്യത്തിന്റെയും വിതരണവും ഉപയോഗവും കേരളത്തിൽ പതിന്മടങ്ങായി വർദ്ധിച്ചിരിക്കുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു ലോബി മുൻപ് എന്നത്തേക്കാളും ഇന്ന് ശക്തമാണ്. നിയമം നടപ്പാക്കുന്നതിൽ ഉള്ള അലംഭാവം മാത്രമല്ല, ഇത് നിയന്ത്രിക്കേണ്ട അധികാരികളുടെ പങ്കിനെക്കുറിച്ചും സംശയിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വിദ്യാർത്ഥികളും യുവാക്കളും ഈ ലോബികളുടെ പിടിയിൽ അമർന്നിരിക്കുകയാണ്. അബ്ക്കാരി, എം.ഡി.പി.എസ് ആക്ടുകളിൽ പറയുന്ന ശിക്ഷ വർദ്ധിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. നിയമംകൊണ്ട് മാത്രം അല്ല ജനങ്ങളെ ഇതിനെതിരെ ബോധവൽക്കരിക്കേണ്ട കടമ സർക്കാരിനും , സാമൂഹിക, സാംസ്ക്കാരിക പ്രസ്ഥാനങ്ങൾക്കുമുണ്ട്. അതിനാൽ പ്രൈമറി വിദ്യാഭ്യാസ പാഠഭാഗത്തിൽ ലഹരി വിരുദ്ധ പ്രമേയം ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിമുക്ത കേരളം -2024 പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജയശീലൻ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് റീജ.എം.പി, സംസ്ഥാന സെക്രട്ടറി ഈസ്റ്റർപോൾ, സംസ്ഥാന കോർഡിനേറ്റർ ലീല തീർത്തു ദാസ് ,കോർഡിനേറ്റർ അജി എസ് എന്നിവർ സംസാരിച്ചു.



