തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി വ്യവസായ മന്ത്രി പി.രാജീവ്. നിയമസഭ ബിൽ പാസാക്കി അയച്ചാൽ പിന്നെ ഗവർണർ വിശദീകരണം തേടേണ്ടതില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടായാൽ നിയമനിർമാണ സഭയിലേക്കു തിരിച്ചയയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ഇതാണ് ഭരണഘടന പറയുന്നത്. യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ പോലും ഗവർണർമാർക്ക് കഴിയുന്നില്ല. ഗവർണർ എന്നത് ആലങ്കാരിക പദവിമാത്രമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു.
