പെരുമാതുറ : പെരുമാതുറയിലും സമീപപ്രദേശങ്ങളിലെയും ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം പതിവാകുന്നു.പെരുമാതുറ വലിയപള്ളി ജമാഅത്തിലെ മഖ്ബറയിലെ കാണിക്കവഞ്ചി കുത്തിതുറന്നാണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണം നടന്നത്. പതിനായിരത്തോളം രൂപയാണ് കവർന്നത്.നേര്‍ച്ച സാധനങ്ങള്‍ വില്പന നടത്തുന്ന കൗണ്ടറിലെ മേശ കുത്തിത്തുറന്ന നിലയിലും കണ്ടെത്തി.
പ്രഭാതനമസ്കാരത്തിനായി പള്ളിയിലേക്ക് പോയ നാട്ടുകാരാണ് മഖ്ബറ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 6 മാസങ്ങൾക്കിടെ നടക്കുന്ന 4 മത്തെ മോഷണമാണിത്. പെരുമാതുറ സിറ്റി ജുംആ മസ്ജിദ്, താഴംപള്ളി കുരിശടി, പെരുമാതുറ സെൻട്രൽ ജുംആ മസ്ജിദ് എന്നിവടങ്ങിലാണ് സമീപകാലത്തായി മോഷണം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
