പാറശ്ശാല നിയോജകമണ്ഡലത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടം വാർഡിൽ ഉൾപ്പെട്ട പൂവൻകാവ് നിവാസികൾക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയമെന്ന ചിരകാലസ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
എല്ലാവർക്കും ഭൂമി എല്ലാഭൂമിക്കും രേഖ എന്ന എൽ. ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റ ഭാഗമായാണ് എൽ. എ പട്ടയം സർക്കാർ അനുവദിച്ചത്.
മൂന്ന് പതിറ്റാണ്ടായി കോളനിവാസികൾ പട്ടയത്തിനായി ജനപ്രതിനിധികളെയും സർക്കാർ ഓഫീസുകളെയും സമീപ്പിച്ചു വന്നിരുന്നു.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ദീർഘകാലം പ്രസിഡന്റായിരുന്ന പി. കുട്ടൻ സാറിന്റെ ഭരണകാലത്തു 90 കളിലാണ് ഭൂരഹിതരായ തൊഴിലാളി കുടുംബങ്ങളെ പുനർഅധിവസിപ്പിക്കുന്നത്തിന്റെ ഭാഗമായി സ്വകാര്യ വെക്തികളിൽ നിന്നും പൊന്നും വിലയ്ക്ക് ഭൂമി വാങ്ങി തൊഴിലാളി കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചത്.
പ്രസ്തുത ഭൂമി യഥാസമയം പോക്കുവരവ് ചെയ്ത് തണ്ടപേർ മാറ്റാത്തതും ചില സാങ്കേതിക കാരണങ്ങളാലും റവന്യു വകുപ്പിന് കൈവശകാരുടെ പട്ടയം ലഭിക്കുന്നതിന് വേണ്ടി നൽകിയ അപേക്ഷകളിൽ കാലങ്ങളായി തുടർ നടപടികൾ സ്വീകരിക്കാൻ കഴിയാത്തെ വന്നിരുന്നു.
സർക്കാർ വിജ്ഞാപനത്തെ തുടർന്ന് 2022 ൽ പുന:സഘടിപ്പിച്ച നെയ്യാറ്റിൻകര താലൂക് ഭൂപതിവ് കമ്മിറ്റിയിൽ അംഗമായ പൊതുപ്രവർത്തകൻ റോബിൻ പ്ലാവിള വിഷയം സമിതിയിൽ അവതരിപ്പിച്ചു റവന്യു മന്ത്രിയ്ക്കും ജില്ലാ കളക്ടറിനും ഇത് സംബന്ധിച്ചു നേരിട്ട്
നിവേദനം നൽകി.
പറശ്ശാല നിയോജകമണ്ഡലം എം. എൽ. എ സി കെ ഹരീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഭൂപതിവ് കമ്മിറ്റി
എം. എൽ. എയുടെ
നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു
അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ തഹസീൽദാരിന് നിർദേശം നൽകി.
തുടർന്നു റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു തൽസ്ഥിതി റിപ്പോർട്ട് സർക്കാരിന് നൽകി.
ഗ്രാമപഞ്ചായത്തിന്റെ നിരാഷേപപത്രം നൽകിയതിനെ തുടർന്ന് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തു പഞ്ചായത്ത് നൽകിയ അർഹതപ്പെട്ടവരുടെ അപേക്ഷകളിൽ മേൽ വിശദമായ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾക്ക് പ്രാരംഭം കുറിച്ചു.
തുടർന്ന് താലൂക് ഹെഡ് സർവേയരുടെ മേൽനോട്ടത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി, ലൊക്കേഷൻ സ്കെച്ച്, പ്ലാൻ തുടങ്ങി അനുബന്ധരേഖകൾ സഹിതം ഫയലാക്കി ഭൂമിപതിവ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
താലൂക്ക് ലാന്റ് അസൈമെന്റ് കമ്മിറ്റിയുടെ അംഗീകാരം
ലഭിച്ചതിനെ തുടർന്ന് സർക്കാരിൽ നിന്നും പട്ടയം
അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങിയത്തിനെ തുടർന്നാണ് കോളനികാരുടെ നീണ്ട നാളത്തെ ആവശ്യം സഫലീകരിക്കപ്പെട്ടത്.
തൃശ്ശൂരിൽ സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന പട്ടയമേളയോടനുബന്ധിച്ചു ആര്യനാട് വച്ച് നടന്ന ജില്ലാ പട്ടയവിതരണമേളയിൽ വച്ച് മന്ത്രി വി. ശിവൻകുട്ടി ഭഷ്യപൊതുവിതരണ മന്ത്രി ജി. ആർ അനിൽ എന്നിവർ ചേർന്ന് കൈവശകാർക്ക് പട്ടയം നൽകി.
പട്ടയം വാങ്ങനെത്തിയ പൂവൻക്കാവ് നിവാസികൾ സി. കെ ഹരീന്ദ്രൻ എം. എൽ. എ നേരിൽ കണ്ടു തങ്ങളുടെ നന്ദി അറിയിച്ചു.
പട്ടയത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും പട്ടയമേളയിൽ സന്നിഹിദ്ധരായിരുന്ന നെയ്യാറ്റിൻകര താലൂക് ലാന്റ് അസമെന്റ് കമ്മിറ്റി മെമ്പർ റോബിൻ പ്ലാവിള, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അംഗം വണ്ടിത്തടം ജനറ്റ് എന്നിവർക്കും പട്ടയം ലഭിച്ച പൂവൻകാവ് നിവാസികളും കുന്നത്തുകാൽ ജനകീയ വികസന സമിതിയും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
