January 15, 2026

പെരുമാതുറ : മുതലപ്പൊഴിയെ ഇനിയും മരണപ്പൊഴിയാക്കരുത് എന്നാവിശ്യപ്പെട്ട് മുതലപ്പൊഴി ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് മുസ്ലിം ലീഗ് ഉപരോധിക്കും.മുസ്ലിം ലീഗ് പെരുമാതുറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 നാണ് ഉപരോധ സമരം. മുതലപ്പൊഴി അഴിമുഖത്ത് ഡ്രഡ്ജ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുക, അഴിമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് സ്ഥിരം സംവിധാനമൊരുക്കുക സി ഡബ്ല്യു പി ആർ എസ് നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും, പരിഹാരം നടപടികൾ സ്വീകരിക്കുകയും ചെയ്യുക, അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച മാസ്റ്റർ പ്ലാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുക, അദാനി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളുന്നയിച്ചാണ് സമരം.ഉപരോധസമരത്തിൽ മുസ്ലിം ലീഗിൻ്റെയും പോഷകസംഘടനകളുടെയും സംസ്ഥാന – ജില്ലാ – മണ്ഡലം – ഭാരവാഹികൾ സംബന്ധിക്കുമെന്ന് മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, ട്രഷറർ ഫസിൽ ഹഖ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *