ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ മൂന്നാമത് നീതി മെഡിക്കൽ സ്റ്റോർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പടനിലം റോഡിൽ ആരംഭിച്ചു. മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് നിർവ്വഹിച്ചു. മുഖ്യാഥിതിയായി അഡ്വ.വി.ജോയ് എം.എൽ.എയും ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷും നിർവഹിച്ചു.

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എം.താഹ, ആറ്റിങ്ങൽ കോ ഓപ്പറേറ്റിവ് കോളേജ് മുൻ പ്രിൻസിപ്പാൾ ശിവപ്രസാദ്, കടയ്ക്കാവൂർ പഞ്ചായത്ത് അംഗം പെരുങ്കുളം അൻസാർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, ഇളമ്പ റൂറൽ സഹകരണ സംഘം പ്രസിഡൻ്റ് എം.ബിന്ദു, മഞ്ജു പ്രദീപ്, സിന്ധുകുമാരി, സബീല ബീവി, വിജയകുമാരി, രാജേന്ദ്രൻ നായർ, എസ്.സിന്ധു,സുമേഷ് എസ്, സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ സ്റ്റോറിൽ എല്ലാവിധ മരുന്നുകളും 5 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും എന്ന് പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു.
