വെള്ളറട: കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ നാലുമാസമായി പണം നല്‍കിയില്ല.വിദ്യാ വാഹിനി പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കാത്തത്. ഇനിയും പണം ലഭിക്കാതിരുന്നാല്‍ വനത്തിലോടുന്ന 10 വാഹനങ്ങളും യാത്ര അവസാനിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.ടി.ഡി.പി ആണ് പണം അനുവദിക്കേണ്ടത്. അധികൃതരോട് ഡ്രൈവര്‍മാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്
