ആറ്റിങ്ങൽ .പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി
പഠനത്തോടൊപ്പം, വ്യവസായങ്ങളും, അനുബന്ധ ലാബുകളും അടങ്ങുന്ന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നത് പോളിടെക്നിക്കിന്റെയും നാട്ടുകാരുടെയും അനിവാര്യവും ദീർഘകാല ആവശ്യവുമായിരുന്നു .ആ സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് പുതിയ അക്കാദമിക് ബ്ലോക്കിന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു ശിലാസ്ഥാപനം നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ഷാജിൽ അന്ത്രു സ്വാഗതവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ് മുഖ്യപ്രഭാഷണവും നടത്തി. കോളേജ് അങ്കണത്തിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്. കുമാരി , പി.ഡബ്ല്യൂ.ഡി ( ബിൽഡിംഗ്സ് ) എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത് കുമാർ വി.എസ് , നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, വാർഡ് കൗൺസിലർ വി. സുധർമ്മ , പി.റ്റി.എ വൈസ് പ്രസിഡന്റ് ജി. രാജ്മോഹൻ , ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം . മുരളീധരൻ , ഓട്ടോമൊബൈൽ എച്ച്.ഒ.ഡി പി. പ്രേംജിത്ത്, കോളജ് യൂണിയൻ ചെയർമാൻ ആരോമൽ എസ്. ആർ എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ എച്ച്.ഒ.ഡി എസ്. ജയറാം നന്ദി രേഖപ്പെടുത്തി.
