തൊഴിലാളി ക്ഷേമ നിധിയിലെ പണം സർക്കാർ ഇതര ആവശ്യങ്ങൾക്ക് വേണ്ടി വകമാറ്റി ചിലവഴിക്കുന്നത് തൊഴിലാളി ദ്രോഹ നടപടിയാണെന്ന് ഐ. എൻ. റ്റി. യു. സി താലൂക്ക് സമ്മേളനം കുറ്റപ്പെടുത്തി. ഐ. എൻ. റ്റി. യു. സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന സമ്മേളനം ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. കെ. പി. സി. സി പ്രസിഡന്റും വി. ഡി സതീശനും നയിക്കുന്ന സമരാഗ്നി 25-ന് ആറ്റിങ്ങൽ എത്തിച്ചേരുമ്പോൾ തൊഴിലാളി കുടുംബത്തിൽ നിന്നും 2000 പേരെ പങ്കെടുപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി മണനാക്കു ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡി. സി. സി ജനറൽ സെക്രട്ടറി എൻ. ആർ ജോഷി, ജെ. ശശി, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെ മുക്ക്, ഏച്ച്. ബഷീർ,ഊരുപൊയ്ക അനിൽ,എസ്. ഓമനക്കുട്ടൻ, വക്കം ജയ, നാസർ പള്ളിമുക്ക്, യു. പ്രകാശ് എന്നിവർ സംസാരിച്ചു. കൺസ്യൂമർ ഫെഡിൽ നിന്നും 40 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കളത്തുകാൽ സതീഷിനെ സമ്മേളനം ആദരിച്ചു.
