കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും അർഹമായ ധന വിഹിതം അനുവദിക്കണമെന്നും എൻ ജി ഒ യൂണിയൻ ചിറയിൻകീഴ് ഏര്യയുടെ 61-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എസ്.എസ് പൂജ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി. ഹരിലാൽ സംസാരിച്ചു. ഏര്യാ പ്രസിഡന്റ് ആർ.ഷിബു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ജി.എസ് രക്തസാക്ഷി പ്രമേയവും ശരത് .എസ് ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏര്യാ സെക്രട്ടറി യു. അനു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാം ജോൺ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ. ആർ. ഷിബു (പ്രസിഡന്റ്), ശരത്. എസ്. ആർ , മോളി. എസ് (വൈസ് പ്രസിഡന്റുമാർ ), യു. അനു ( സെക്രട്ടറി ) , സുരേഷ് ജി. എസ്, നിപിൻ. എം. ആർ (ജോയിന്റ് സെക്രട്ടറിമാർ), സാം ജോൺ (ട്രഷറർ ), ചിത്ര. കെ ( വനിതാ സബ്കമ്മിറ്റി കൺവീനർ )
